NRI
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികൾക്കായി ഭക്ഷണവും പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു.
എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു. ഒഎൻസിപി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
District News
കൊച്ചി: ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദൈവിക സ്പര്ശമുള്ളവരാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെയും കുടുംബാഗംങ്ങളുടെയും സംഗമം ‘ഹൃദയപൂര്‍വം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ രോഗികള്‍ക്കും നീതി പൂര്‍വകമായ ചികില്‍സ നല്‍കുകയെന്നത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമാണ്. ലോകത്തില്‍ ഏറ്റവും വേഗത്തിലും മികച്ചതുമായ ചികില്‍സ കിട്ടുന്ന ഒന്നാമത്തെ രാജ്യം ഇന്ത്യയും സംസ്ഥാനം കേരളവുമാണ്. മറ്റു രാജ്യങ്ങളില്‍ ഡോക്ടര്‍മാരെ കാണാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമ്പോള്‍ ഇവിടെ ഏതു സമയത്തും നമുക്ക് ചികില്‍സ തേടാന്‍ സാധിക്കും. ഏറ്റവും വലിയ ഭാഗ്യമാണിതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡോക്ടര്‍മാരായ ജോര്‍ജ് ജെ. വാളൂരാന്‍, ഡോ. ജിയോ പോള്‍, ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ എന്നിവരെ ആദരിച്ചു.
ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ചടങ്ങില്‍ ഇവരെ പരിചയപ്പെടുത്തി. ജെബി മേത്തര്‍ എംപി, കൊച്ചിന് ഐഎംഎ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ജി. മാധവന് കുട്ടി, ബി.എ. അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈഗോ ഉപേക്ഷിച്ച് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല.
എന്നാല്‍ ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇന്നത്തെ മാര്‍ച്ചിന് നേരെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്.
സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യുഡിഎഫ് സെക്രട്ടറി സി.പി.ജോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം 200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ തവണ 1,000 രൂപവീതമാണ് ലഭിച്ചത്.
സംസ്ഥാനത്തെ 5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചു.